OBSERVATION DAY 17/11/2023
ഇന്ന് വെള്ളി. ടീച്ചർ ഇന്ന് ഒബ്സെർവഷന് വരും എന്ന് അറിയിച്ചു. ഞാൻ നേരത്തെ സ്കൂളിൽ എത്തി. ഇന്ന് 3rd പീരിയഡ് എട്ടാം ക്ലാസ്സിനായിരുന്നു. എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ടീച്ചർ ഇന്റർവെൽ സമയത്ത് എത്തി. ഞാൻ വളരെ പേടിച്ചാണോ ക്ലാസ്സിലോട്ട് പോയത്. ടീച്ചറും എന്നോടൊപ്പം ഉണ്ടായിരുന്നു. വളരെ കുറച്ച് കുട്ടികൾ മാത്രമേ ഇന്ന് ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളു. ഞാൻ ക്ലാസ്സ് എടുത്തു. ഫസ്റ്റ് ഒരു പേടി ഉണ്ടായിരുന്നു എങ്കിലും ടീച്ചർ ക്ലാസ്സിലുള്ള കാര്യം ഞാൻ പിന്നീട് മറന്ന് പോയി. അതുകൊണ്ട് തന്നെ സാധാരണ രീതിയിൽ ക്ലാസ്സ് എടുത്തു. കുട്ടികളും നന്നായി സഹകരിച്ചു. ടീച്ചർ ലെസ്സൺ പ്ലാൻ നോക്കി അതിൽ റിമാർക്സ് എഴുതി. Introduction ഇത്തിരികൂടി നന്നാക്കാമായിരുന്നു എന്നും. ക്ലാസ്സ് ഒക്കെ നന്നായിരുന്നു എന്നും ടീച്ചർ അറിയിച്ചു. ഹാവൂ.... അപ്പോഴാണ് എനിക്ക് സമാധാനമായത്.
Comments
Post a Comment